Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEET UG

നീ​റ്റ് യു​ജി 2026: കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​ര​ജ് ബി; ​സ്വ​ന്ത​മാ​ക്കി​യ​ത് 89-ാം റാ​ങ്ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി 2026 പു​നഃ​പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​ര​ജ് ബി. ​ദേ​ശീ​യ ത​ല​ത്തി​ൽ 89-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് നീ​ര​ജ് കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 11.21 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി​യ​തി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് നീ​ര​ജ് കൈ​വ​രി​ച്ച​ത്.

89-ാം റാ​ങ്ക് നേ​ടി നീ​ര​ജ് ബി ​സം​സ്ഥാ​ന​ത്തെ ടോ​പ്പ​റാ​യി മാ​റി. 720-ൽ 715 ​മാ​ർ​ക്ക് നേ​ടി പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ആ​ര്യ​ൻ ഗു​പ്ത​യും ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള പാ​ൻ​ഷു​ൽ ബ​ൻ​സാ​ലും സം​യു​ക്ത​മാ​യി ഒ​ന്നാം റാ​ങ്ക് പ​ങ്കി​ട്ടു. ജൂ​ൺ 21-ന് ​ന​ട​ന്ന പു​നഃ​പ​രീ​ക്ഷ​യി​ൽ 20 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 11.21 ല​ക്ഷം പേ​ർ യോ​ഗ്യ​ത നേ​ടി.

യോ​ഗ്യ​ത നേ​ടി​യ​വ​രി​ൽ 58 ശ​ത​മാ​ന​ത്തി​ല​ധി​ക​വും പെ​ൺ​കു​ട്ടി​ക​ളാ​ണ് എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. 700-ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ 19 പേ​രി​ൽ ഒ​രാ​ളാ​ണ് നീ​ര​ജ് ബി.

National

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്, ശാ​ന്ത​രാ​യി​രി​ക്കു​ക; നീ​റ്റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളോ​ട് എ​ൻ​ടി​എ

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 21-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. പ​രീ​ക്ഷ സു​ര​ക്ഷി​ത​വും സു​താ​ര്യ​വു​മാ​യി ന​ട​ത്താ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​ടി​എ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഏ​ജ​ൻ​സി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രീ​ക്ഷ മാ​റ്റി​വെ​ച്ചെ​ന്ന രീ​തി​യി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ എ​ൻ​ടി​എ, ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ന്തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ബ​ഹു​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ഏ​തൊ​രു നി​യ​മ​വി​രു​ദ്ധ ശ്ര​മ​ത്തെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ജൂ​ൺ 21ന് ​പു​നഃ​പ​രീ​ക്ഷ ന​ട​ക്കും. പ​രീ​ക്ഷാ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ‌ 'മാ​ന​സ്' ‌ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യ ആ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കാ​നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​രു​തെ​ന്നും മാ​താ​പി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും എ​ൻ​ടി​എ അ​ഭ്യ​ർ​ത്ഥി​ച്ചു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന ആ​ദ്യ പ​രീ​ക്ഷ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് മേ​യ് 12-നാ​ണ് എ​ൻ​ടി​എ റ​ദ്ദാ​ക്കി​യ​ത്. നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ൽ നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് ഇ​ത്ത​വ​ണ പ​രീ​ക്ഷാ രീ​തി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: അ​ഡ്മി​റ്റ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു; പ​രീ​ക്ഷ ജൂ​ൺ 21-ന്

​ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ neet.nta.nic.in വ​ഴി അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വെ​ബ്സൈ​റ്റ് വ​ഴി ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഡി​ജി​ലോ​ക്ക​ർ വ​ഴി​യും ഇ​ത് ല​ഭ്യ​മാ​കും.

റോ​ൾ ന​മ്പ​ർ, പേ​ര്, പ​രീ​ക്ഷാ കേ​ന്ദ്രം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ഡ്മി​റ്റ് കാ​ർ​ഡി​ലു​ണ്ടാ​കും. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലോ എ​ൻ​ടി​എ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

National

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച: പു​നഃ​പ​രീ​ക്ഷ​യ്ക്ക് കാ​വ​ലൊ​രു​ക്കാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നീ​റ്റ്-​യു​ജി പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​മ്പോ​ൾ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. ജൂ​ൺ 21-ന് ​ന​ട​ക്കു​ന്ന പു​നഃ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. രാ​ജ്യ​ത്തെ ഒ​രു ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ വി​ത​ര​ണ​ത്തി​നാ​യി സാ​യു​ധ സേ​ന​യെ നി​യോ​ഗി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പു​നഃ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​രീ​ക്ഷാ ന​ട​പ​ടി​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ളാ​ണ് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​നഃ​പ​രീ​ക്ഷാ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തെ​ല​ങ്കാ​ന ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് എ​ൻ​ടി​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഭി​ഷേ​ക് സിം​ഗ് വ്യോ​മ​സേ​ന​യെ പ​ങ്കാ​ളി​യാ​ക്കു​ന്ന കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ 24 ന​ഗ​ര​ങ്ങ​ളി​ലാ​യി 208 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് മേ​യ് 12-നാ​ണ് എ​ൻ​ടി​എ ചോ​ദ്യ​പേ​പ്പ​ർ റ​ദ്ധാ​ക്കി​യ​ത്. നി​ല​വി​ൽ ഈ ​സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

National

നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ: സു​പ്ര​ധാ​ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി; പ​രീ​ക്ഷ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ജൂ​ൺ 21-ലേ​ക്ക് മാ​റ്റി​വെ​ച്ച പു​നഃ​പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച സു​പ്ര​ധാ​ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​തോ​ടെ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം പ​ര​മ്പ​രാ​ഗ​ത​മാ​യ 'പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ' (ഓ​ഫ്‌​ലൈ​ൻ) രീ​തി​യി​ൽ ത​ന്നെ​യാ​കും പ​രീ​ക്ഷ ന​ട​ക്കു​ക​യെ​ന്ന് വ്യ​ക്ത​മാ​യി.

ആ​ർ​ജെ​ഡി എം.​പി സു​ധാ​ക​ർ സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ര​വി​ന്ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്. നി​ല​വി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും, അ​വ​സാ​ന നി​മി​ഷം പ​രീ​ക്ഷാ രീ​തി മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ത്ത​രം ഹ​ർ​ജി​ക​ൾ മു​ൻ​പും ത​ള്ളി​യി​ട്ടു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വി​ഷ​യം വേ​ന​ല​വ​ധി​ക്ക് ശേ​ഷം ജൂ​ലൈ​യി​ൽ വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വെ​ച്ചു. മേ​യ് മൂ​ന്നി​ന് ന​ട​ന്ന ആ​ദ്യ പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യി​രു​ന്നു.

National

നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് യു​​​ജി 2026 പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി.

നേരത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു.
അ​​​തി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള വി​​​ൻ​​​ഡോ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. രാ​​​ത്രി 11:50 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up